Wednesday, July 1, 2009

തുടക്കം



നാലു പെണ്‍കുട്ടികളും ഞങ്ങളും മൂന്നാമത്തെ മകള്‍ മീനുവിന്‍റെ ഭാവനയില്‍.

12 comments:

  1. കെട്ട്യോന്‍ കമലാ സുറയ്യയുടെ ജലഛായ പടം വരയ്ക്ക്യായിരുന്നു അതിനിടയ്ക്ക് മീനു ഇത് ഒപ്പിച്ചെടുത്തു.

    ReplyDelete
  2. മീനൂട്ടി നന്നായിട്ടുണ്ട്.
    മുഖം മൂടികള്‍ക്ക്ക്കു ഇപ്പോള്‍ ...ശ്ശൂരില്‍ കര്‍ക്കിടക കിഴിവുണ്ടെന്നാ കേട്ടതു .ബ്ളോഗ്‌ അനക്കിയ കുട്ടിക്കു മിട്ടായി...

    ReplyDelete
  3. സുമയ്യ...മീനുക്കുട്ടിയുടെ ഭാവന കൊള്ളാം കേട്ടോ

    ReplyDelete
  4. ചേലുണ്ട് കേട്ടോ...
    (ഉപ്പയുടെ അല്ലെ മോള്‍... )

    ReplyDelete
  5. പാലക്കുഴിയുടെ ബ്ലോഗ് സന്ദര്‍ശിച്ചപ്പോളാ സുമയ്യയെ ഓര്‍ത്തത്. തൃശ്ശൂര്‍ക്കാരിയായിട്ടും നേരില്‍ കാണാനോ പരിചയപ്പെടാനോ ഇത് വരെ സാധിച്ചിട്ടില്ല.

    മീനു മോളുടെ ചിത്രം വര കൊള്ളാം. മോളെ പ്രോത്സാഹിപ്പിക്കണം. എന്റെ സഹോദരന്‍ വി. കെ. ശ്രീരാമന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഇങ്ങനെ വരച്ച് കൊണ്ടിരുന്നു. അത് ശ്രദ്ധിച്ച ഞങ്ങളുടെ പിതാവ് അവനെ തൃശ്ശൂര്‍ ഫൈന്‍ ആറ്ട്ട്സ് കോളേജില്‍ പഠിപ്പിച്ചു. അങ്ങിനെ അക്കാലത്ത് അയാള്‍ അറിയപ്പെടുന്ന ഒരു ചിത്രകാരനായി മാറിയിരുന്നു.
    ഇപ്പോഴും പലരും ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ ശ്രീരാമന് വരക്കാനുള്ള സാമഗ്രികള്‍ കൊണ്ട് വന്ന് കൊടുക്കാറുണ്ട്.
    ++ ഇന്ന് ഞാന്‍ ആദ്യം പോയത് എന്റെ നാട്ടുകാരനായ പള്ളിക്കരയുടെ ബ്ലോഗിലേക്കാ. ചാറ്റ് റൂമില്‍ നിന്ന് അദ്ദേഹം ലിങ്ക് തന്നതാ. അങ്ങിനെ അവിടെ ചെന്നപ്പോള്‍ പാലക്കുഴിയെ കണ്ടു.
    അത വായിച്ച് എന്റെ ബാല്യകാല സ്മരണകള്‍ അയവിട്ടു.
    അവിടെ ആകെ ഒന്ന് കണ്ണോടിച്ചപ്പോളാ സുമയ്യയെ കണ്ടത്.
    “സ്മൃതി” എന്ന എന്റെ ബ്ലോഗില്‍ താങ്കള്‍ അഭ്യുദയകാംഷിയായി ഉണ്ട്.
    നേരില്‍ കാണാമെന്ന പ്രത്യാശയോടെ

    ജെ പി

    ReplyDelete
  6. മീനൂട്ടി നന്നായിട്ടുണ്ട്.

    ReplyDelete